28-poojari
വയനാട് വെള്ളമുണ്ട സ്വദേശി ഫൈസൽ

ചെങ്ങന്നൂർ: പൂജാരി ചമഞ്ഞ് തട്ടിപ്പ് നടത്തിയ കേസിൽ വയനാട് പപ്പയനാട് വെള്ളമുണ്ട സ്വദേശി ഫൈസലിനെ ഭരണിക്കാവിൽ നിന്ന് പൊലീസ് അറസ്റ്റുചെയ്തു.. ക്ഷേത്രത്തിലെ പൂജാരി എന്ന വ്യാജേന വൈശാൽ എന്ന പേരിൽ ഇയാൾ ഭരണിക്കാവിലെ സുഹൃത്തിന്റെ വീട്ടിൽ താമസിക്കുകയായിരുന്നു. ഇതിനിടയിൽ ഇയാൾ ചെങ്ങന്നൂർ ആലായിലെ ഒരു വീട്ടിൽ ,താമസിച്ച് ജോലി ചെയ്യുകയും ചെയ്യുന്നുണ്ടായിരുന്നു. വയനാട്ടിൽ നിരവധി പേരിൽ നിന്ന് പണം കടംവാങ്ങിയ ശേഷം ഇയാൾ മുങ്ങുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.