പന്തളം:കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന കർഷക ബിൽ കുത്തക കമ്പനികൾക്ക്‌വേണ്ടിയാണന്നും, ബിൽ പ്രാവർത്തികമായാൽ കർഷകർ കാർഷിക വൃത്തി ഉപേക്ഷിച്ച് ആത്മഹത്യ ചെയ്യേണ്ടി വരുമെന്നും യു.ഡിഎഫ് ജില്ല ചെയർമാൻ പന്തളം സുധാകരൻ പറഞ്ഞു. കർഷക ബില്ലിനെതിരെകോൺഗ്രസ് പന്തളം ടൗൺ മണ്ഡലം കമ്മിറ്റി നടത്തിയ ബി.എസ്.എൻ.എൽ എക്‌സ്‌ചേഞ്ച് ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.മണ്ഡലം പ്രസിഡന്റ് എ നൗഷാദ് റാവുത്തർ അദ്ധ്യക്ഷത വഹിച്ചു.അഡ്വ.കെപ്രതാപൻ, അഡ്വ: ഡി.എൻ. തൃദീപ്, കെ.എൻ.അച്ചുതൻ, കെ.എം.ജലീൽ, എം.ജി.രമണൻ,കിരൺ കുരമ്പാല, സി.കെ.രാജേന്ദ്രപ്രസാദ്, സി.കെ.പ്രഭാകുമാരി,പന്തളം വാഹിദ്, മണ്ണിൽ രാഘവൻ,സതീഷ് ,അഭിജിത് സന്തോഷ്, അമാനുള്ള ഖാൻ, മീരാ ഭായി, അനിത ഉദയൻ എന്നിവർ പ്രസംഗിച്ചു.