പത്തനംതിട്ട : വനിത ശിശു വികസന വകുപ്പ് ഐ.സി.പി.എസ് പദ്ധതിയുടെ ഭാഗമായ ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെ നേതൃത്വത്തിൽ ഇലന്തൂർ സെന്റർ ഫോർ അഡ്വാൻസ്ഡ്ഡ് സ്റ്റഡീസ് കോളേജ് ഒഫ് ടീച്ചേഴ്സ് ട്രെയിനിംഗിലെ വിദ്യാർത്ഥികൾക്കായി വെബിനാർ നടത്തി.വനിതാ ശിശു വികസന വകുപ്പ് ഡയറക്ടർ ടി.വി അനുപമ ഉദ്ഘാടനം ചെയ്തു.അദ്ധ്യാപകരും മാതാപിതാക്കളും കുട്ടികളിലുണ്ടാകുന്ന മാറ്റത്തെ ആഴത്തിൽ മനസിലാക്കണമെന്ന് അവർ പറഞ്ഞു.ശേഷം വിദ്യാർത്ഥികളും അദ്ധ്യാപകരും സംവാദം നടത്തി. ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ നിതാ ദാസ്,കോളേജ് പ്രിൻസിപ്പാൾ ടി.സാറാമ്മ ജോയി,അദ്ധ്യാപകൻ ശ്രീകുമാർ,കോളേജ് യൂണിയൻ ചെയർമാർ അഭിജിത് എന്നിവർ പങ്കെടുത്തു.