ചെങ്ങന്നൂർ : കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ നയങ്ങൾക്കെതിരെ കോൺഗ്രസ് സൗത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അങ്ങാടിക്കൽ തെക്ക് ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ ധർണ നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി പി.വി.ജോൺ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ആർ.ബിജു അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർമാൻ കെ.ഷിബുരാജൻ, സുജാ ജോൺ, ശോഭാ വർഗീസ്, സാലി ജയിംസ്,സോമൻ പ്ലാപ്പള്ളി, ഷൈലജ ജേക്കബ്, പ്രീതാ സതീഷ്,റിജോ ജോൺ, എം.കെ.സന്തോഷ് കുമാർ, ജയിംസ് പടിപ്പുരയ്ക്കൽ, ഗീതാ രാജേന്ദ്രൻ, സി.വി.സുരേഷ് കുമാർ, സുനിൽ കുമാർ പാലനിൽക്കുന്നതിൽ, സാംസൺ, ഏബ്രഹാം, സാജു മുളങ്കാട്ടിൽ എന്നിവർ പ്രസംഗിച്ചു.