പത്തനംതിട്ട: ജില്ലയിൽ ഇന്നലെ 263 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 15 പേർ വിദേശ രാജ്യങ്ങളിൽ നിന്ന് വന്നവരും 47 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരുമാണ്. 201 പേർക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
ജില്ലയിൽ ഇതുവരെ ആകെ 7,254 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 5,077 പേർ സമ്പർക്കം മൂലം രോഗം ബാധിച്ചവരാണ്. ഇതുവരെ 39 പേർ മരണമടഞ്ഞു.
പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ
കുന്നന്താനം ഗ്രാമപഞ്ചായത്തിലെ വാർഡ് രണ്ട് (മഠത്തിൽകാവ് പുളിന്താനം കനകക്കുന്ന് മഠത്തിൽകാവ് ഭാഗവും, മറ്റക്കാട്ടുകുഴി ഭാഗവും), കോട്ടാങ്ങൽ ഗ്രാമപഞ്ചായത്തിലെ വാർഡ് 10 (കാടിക്കാവ് ജംഗ്ഷൻ മുതൽ കല്ലമാക്കൽ ജംഗ്ഷൻ വരെയുള്ള ഭാഗം), പ്രമാടം ഗ്രാമപഞ്ചായത്തിലെ വാർഡ് 15 എന്നീ സ്ഥലങ്ങളിൽ ഇന്ന് മുതൽ ഏഴു ദിവസത്തേക്ക് കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണം ഏർപ്പെടുത്തി.