നരിയാപുരം : ചാവർകാട് കുടുംബാംഗങ്ങളുടെ യോഗം സങ്കേതത്തിൽ ഗോപാലന്റെ അദ്ധ്യക്ഷതയിൽ കാവ് സംരക്ഷണ കമ്മിറ്റി രൂപീകരിച്ചു. സംസ്ഥാന സെക്രട്ടറി എൻ.എൻ. ഗോപിക്കുട്ടൻ ഉദ്ഘാടനം ചെയ്തു. ജനറൽ കൺവീനർമാരായി അനന്തു, ലതികല എന്നിരവെ തിരഞ്ഞെടുത്തു. പ്രവീൺ, ബാലൻ, കുഞ്ഞുപിള്ള എന്നിവർ പ്രസംഗിച്ചു.