അടൂർ : കേന്ദ്ര സർക്കാരിന്റെ കർഷകദ്രോഹ നടപടിയിൽ പ്രതിഷേധിച്ച് പെരിങ്ങനാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പതിനാലാംമൈൽ പോസ്റ്റ്‌ ഓഫീസിനു മുമ്പിൽ പ്രതിഷേധ ധർണ നടത്തി.ഡി.സി.സി ജനറൽ സെക്രട്ടറി ഏഴംകുളം അജു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ രാജേന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറിമാരായ രാജേന്ദ്രൻ പിള്ള, ഭാസ്കര പിള്ള, ബ്ലോക്ക് പഞ്ചായത്ത് അംഗം രമജോഗീന്ദർ, ജിതിൻ തോമസ്,ഹരികുമാർ മലമേക്കര, രാധാകൃഷ്ണൻ, മനുചാല, ഷിബു ഉണ്ണിത്താൻ, സദാശിവൻ, സജിമോൻ, ജോഗീന്ദർ, സി.കെ.നായർ,ചന്ദ്രൻ പിള്ള,താജ്, ശശിധരൻ പിള്ള, വീരമണി, ജോണി, മനു നാഥ്, ജെറിൻ ബി, തുടങ്ങിയവർ സംസാരിച്ചു.പള്ളിക്കൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തെങ്ങമം പോസ്റ്റ്‌ ഓഫീസിനു മുമ്പിൽ പ്രതിഷേധ ധർണ നടത്തി.ജനശ്രീ ജില്ലാ ചെയർമാൻ പഴകുളം ശിവദാസൻ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ്‌ വഴുവേലിൽ രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ എം.ആർ രാജൻ, ആർ. അശോകൻ,തൊട്ടുവാ മുരളി,അഡ്വ.അപ്പു,ശിവപ്രസാദ് പള്ളിക്കൽ, എം.ആർ ഗോപകുമാർ,രവികുമാർ, രാഹുൽ കൈതക്കൽ, ആർ.പ്രസാദ്, ഉണ്ണികൃഷ്ണൻ, പ്രഭാകരകുറുപ്പ്,രാജേന്ദ്രപ്രസാദ്, അരുൺ സി കുറുപ്പ്,പി.കെ മുരളി, ജയകൃഷ്ണൻ, സന്തോഷ്‌ എന്നിവർ സംസാരിച്ചു.