തിരുവല്ല: കേന്ദ്ര സർക്കാരിന്റെ കർഷകദ്രോഹ നയങ്ങൾക്കെതിരെ കോൺഗ്രസ് പെരിങ്ങര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാത്തങ്കരി ബി.എസ്.എൻ.എൽ ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ നടത്തി. സാംസ്കാരിക സാഹിതി ചെയർമാൻ അഡ്വ.രാജേഷ് ചാത്തങ്കരി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് സണ്ണി തോമസ് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.സതീഷ് ചാത്തങ്കരി, അഡ്വ.ബിനു വി.ഈപ്പൻ, ഈപ്പൻ കുര്യൻ,തോമസ് കോവൂർ, മിനിമോൾ ജോസ്, ഏലിയാമ്മ തോമസ്, അരുന്ധതി അശോക്, ഷൈനി ചെറിയാൻ,സോമൻ താമരച്ചാലിൽ,ബോസ് പാട്ടത്തിൽ, മാത്യു ഉമ്മൻ,എൻ.കെ.സുധാകരൻ, ഏബ്രഹാം കുര്യൻ,സന്ദീപ് തോമസ്, സാജൻ വറുഗീസ്,ബാബു സി,രാജു തോമസ്, ഷാജി പതിന്നാലിൽ,സുനിൽ കറുകയിൽ,എം.ഡി.മനോജ്,സനിൽ ആലംതുരുത്തി, ജോർജ്ജ് ജോസഫ് എന്നിവർ പ്രസംഗിച്ചു.