പന്തളം : 66 വർഷം പഴക്കമുള്ള കീരുകുഴി ദേശീയ വായനശാലയ്ക്ക് ജില്ലാ പഞ്ചായത്തിന്റേയും ബ്‌ളോക്ക് പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ 20 ലക്ഷം രൂപാ ചെലവഴിച്ച് പണിതീർത്ത കെട്ടിടം നാടിന് സമർപ്പിച്ചു. ജില്ലാ പഞ്ചായത്ത് വികസന കാര്യസമിതി സ്ഥിരം അദ്ധ്യക്ഷ എലിസബത്ത് അബുവും ബ്ലോക്ക് പഞ്ചായത്ത് അംഗം തോമസ്ടി. വർഗീസും ചേർന്ന് ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം നിർവഹിച്ചു. ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖാ അനിലിന്റെ അദ്ധ്യക്ഷത വഹിച്ചു.പന്തളം തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് ജയന്തി കുമാരി,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായരഘു പെരുമ്പുളിയ്ക്കൽ, വിലാസിനി ടീച്ചർ, പഞ്ചായത്ത് മെമ്പറൻമാരായബിന്ദു എസ് പിള്ള ,ജയകുമാരി, അഡ്വ.രാജേഷ്,ലൈബ്രററി കൗൺസിൽ ജില്ലാ സെക്രട്ടറി തുളസീധരൻ പിള്ള ,വായനശാല പ്രസിഡന്റ് ഡോ.കെ.പി.കൃഷ്ണൻ കുട്ടി, ശ്രീമതി.ലാലി ജോൺ,.എം.എൻ ഭാസ്‌ക്കരൻ നായർ, വി.ആർ.ശ്രീധരൻ പിള്ള ,പി.സേതു കുമാർ എന്നിവർ പ്രസംഗിച്ചു.