ചെങ്ങന്നൂർ: ആറൻമുളയിൽ ആംബുലൻസിനുള്ളിൽ കൊവിഡ് രോഗിപീഡിപ്പിക്കപ്പെട്ട സംഭവത്തിൽ പട്ടികജാതിവർഗ പീഡന നിരോധന നിയമപ്രകാരം നടപടിക്രമങ്ങൾ പൂർത്തീകരിക്കുക, അലംഭാവം കാട്ടിയ ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥർക്കെതിരെ നടപടികൾ എടുക്കുക, പെൺകുട്ടിക്ക് സർക്കാർ ജോലി നൽകുക, പെൺകുട്ടിക്കും കുടുംബത്തിനും തുടർ ജീവിതത്തിന് സർക്കാർ പിന്തുണ നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചും കെ.ഡി.പി ചെങ്ങന്നൂരിൽ ജാഗ്രതാ സദസ് നടത്തി. പ്രസീഡിയം മെമ്പർ സുരേന്ദ്രൻ കരിപ്പുഴ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജന.സെക്രട്ടറി സതീഷ് പാണ്ടനാട്, സംസ്ഥാന സെക്രട്ടറി രജുകുമാർ, ജില്ലാ പ്രസിഡന്റ് ബിജു ഇലഞ്ഞമേൽ, അശോകൻ കുറ്റൂർ,ബജോയ് ഡേവിഡ് ,പ്രശാന്ത് പത്തിയൂർ എന്നിവർ സംസാരിച്ചു.