ചെങ്ങന്നൂർ: മുൻസിപ്പാലിറ്റി പരിധിയിലുള്ള 25000 പേർക്ക് സേവാഭാരതി കൊവിഡ് പ്രതിരോധ ശേഷി വർദ്ധിപ്പിക്കുവാനുള്ള ഹോമിയോ മരുന്ന് വിതരണം ചെയ്തു. യുവമോർച്ച ദേശീയ സെക്രട്ടറി അനൂപ് ആന്റണി ഉദ്ഘാടനം ചെയ്തു. സേവാഭാരതി ചെങ്ങന്നൂർ നഗരം പ്രസിഡന്റ് കെ. ഹരികുമാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ഡോ. എം. യോഗേഷ് മുഖ്യ പ്രഭാഷണം നടത്തി. ശ്രീക്കുട്ടൻ, എ.എം കൃഷ്ണൻ, ഗിരീഷ് നടരാജൻ എന്നിവർ പ്രസംഗിച്ചു.