മെഴുവേലി: കേരളാ സർക്കാരിന്റെ 100 ദിന കർമ്മ പരിപാടികളിൽ ഉൾപ്പെടുത്തി കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നടപ്പിലാക്കുന്ന പുതിയ വെബ് അധിഷ്ഠിത ഓൺലൈൻ സൗകര്യമായ ഇന്റഗ്രേറ്റഡ് ലോക്കൽ ഗവേണൻസ് മാനേജ്‌മെന്റ് സിസ്റ്റം മെഴുവേലി പഞ്ചായത്തിൽ ആരംഭിച്ചു. ഈ പദ്ധതിയുടെ ആദ്യഘട്ടത്തിൽ കേരളത്തിലെ 150 പഞ്ചായത്തുകളെ മാത്രമാണ് പൈലറ്റ് അടിസ്ഥാനത്തിൽ പദ്ധതി നടപ്പിലാക്കുവാൻ തെരഞ്ഞെടുത്തിട്ടുള്ളത്.ഇത്തരത്തിൽ ജില്ലയിൽ നിന്നും തെരഞ്ഞെടുത്തിട്ടുള്ള എട്ട് പഞ്ചായത്തുകളിൽ ഒന്നാണ് മെഴുവേലിതദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും ലഭിച്ചു വരുന്ന ഏകദേശം ഇരുനൂറോളം സേവനങ്ങൾ ഒറ്റ പ്ലാറ്റ്‌ഫോമിൽ ലഭ്യമാകുന്ന ഐ. എൽ ജി.എമ്മിന്റെ സംസ്ഥാനതല ഉദ്ഘാടനം 28ന് മുഖ്യമന്തി ഓൺലൈനായി നിർവഹിച്ചിരുന്നു.മെഴുവേലി പഞ്ചായത്തലത്തിലുള്ള ഉദ്ഘാടനം മുൻ എം.എൽ .എ കെ.സി.രാജഗോപാലനും മെഴുവേലി‌പഞ്ചായത്ത് പ്രസിഡന്റ് എൻ. ഗോപാലകൃഷ്ണക്കുറുപ്പും ചേർന്ന് നിർവഹിച്ചു. കൊവിഡ് പ്രോട്ടോക്കോൾ പൂർണമായും പാലിച്ചുനടന്ന ലളിതമായ ഉദ്ഘാടന ചടങ്ങിൽഗപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുലോചന, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബി.എസ്,അനീഷ്‌മോൻ സെക്രട്ടറി സേതു ആർ.പഞ്ചായത്തിലേയും ഘടകസ്ഥാപനങ്ങളിലേയും ജീവനക്കാർ എന്നിവർ പങ്കെടുത്തു.