സീതത്തോട്: സീതത്തോട് പഞ്ചായത്തിൽ ഹോമിയോ പ്രതിരോധ മരുന്നുകൾ വിതരണം ചെയ്യുന്നില്ലെന്ന ആക്ഷേപം വസ്തുതാവിരുദ്ധമാണെന്ന് മെഡിക്കൽ ഓഫീസർ ഡോ.ടി.എ ഷിജി അറിയിച്ചു. ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും മരുന്ന് കൊടുത്തു തുടങ്ങിയപ്പോൾ തന്നെ സീതത്തോട്ടിലും എത്തിച്ചതാണ്. മരുന്നുകൾ പഞ്ചായത്ത് ഓഫീസിൽ എത്തിച്ചിരുന്നു. അവിടെ നിന്ന് പഞ്ചായത്തംഗങ്ങളെ ഏൽപ്പിച്ചതാണ്. മരുന്നുകൾ എല്ലായിടത്തും വിതരണം ചെയ്തുവെന്നാണ് മനസിലാക്കുന്നത്. പഞ്ചായത്തിൽ താരതമ്യേന കുറച്ച് കൊവിഡ് കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഭീതിജനകമായ അന്തരീക്ഷമില്ലെന്ന് മെഡിക്കൽ ഓഫീസർ പറഞ്ഞു.