പത്തനംതിട്ട: ഒട്ടോമാറ്റിക് സാനിറ്റൈസർ ഡിവൈസുമായി ശ്രദ്ധേയമാകുകയാണ് ഐ.ടി. ഐ അദ്ധ്യാപകൻ . മൈലപ്ര മാർ ഫീലക്‌സിനോസ് ഐ.ടി.ഐയിലെ ഇലക്ട്രീഷ്യൻ അദ്ധ്യാപകനായ കുമ്പഴപ്രോഗ്രസീവ് വിദ്യാഭവനിൽ പി. കെ ഭാഗ്യരാജാണ് ആധുനിക നനോ സ്‌പ്രെ ടെക്‌നോളജി ഉപയോഗിച്ചുള്ള വ്യത്യസ്തമായ സാനിറ്റൈസർ മെഷീൻ കണ്ടുപിടിച്ചത് .സാനിറ്റൈസർ മെഷീന് പുറത്ത് സ്ഥിതി ചെയ്യുന്ന ടാങ്കിന് 20 ലിറ്റർ വരെസംഭരണ ശേഷി ഉള്ളതിനാൽ ഇടയ്ക്കിടയ്ക്ക് ടാങ്കിൽ സാനിറ്റൈസർ നിറയ്‌ക്കേണ്ട ആവശ്യമില്ല ആശുപത്രികൾ,സൂപ്പർ മാർക്കറ്റുകൾ, പെട്രോൾ പമ്പുകൾ,സ്‌കൂളുകൾ, കോളജുകൾ, ഓഡിറ്റോറിയങ്ങൾ,സിനിമാ തീയറ്ററുകൾ, സർക്കാർ ഓഫീസുകൾ തുടങ്ങിയ സ്ഥലങ്ങളിൽ ഏറെ പ്രയോജനപ്പെടുന്നതാണിത്.സാനിറ്റെസർ കൈയിൽ തേച്ചു പിടിപ്പിക്കേണ്ട ആവശ്യമില്ല. കൈകൾ, മൊബൈൽ ഫോൺ, പഴ്‌സ്, നോട്ടുകൾ മുതലായവ വളരെ
ലളിതമായി അണുവിമുക്തമാക്കാൻ സാധിക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. ടാങ്കിലെ സാനിറ്റൈസറിന്റെ അളവ് ഒരു നിശ്ചിത പരിധിയിൽ കൂടുതൽ താഴ്ന്നാൽ അലാറം മുഴങ്ങുന്നതിനാൽ ജീവനക്കാർക്ക് ഉടൻ തന്നെ മെഷിൻ ടാങ്കിൽ സാനിറ്റെസർ നിറയ്ക്കാവുന്നതാണ്. എമർജെൻസി വയർലെസ് അലാം സിസ്റ്റംഏതെങ്കിലും കാരണവശാൽ മെഷീൻ ടാങ്കിൽ സാനിറ്റൈസർ നിറയ്ക്കാൻ താമസം നേരിട്ടാൽ എമർജെൻസി അലാം സിം പ്രവർത്തന സജ്ജമാകുകയും ഓഫീസ് റൂമിലേക്ക് വയർലെസായി സിഗ്‌നലുകളെ അയയ്ക്കുകയും ചെയ്യും. അപ്പോൾ ഓഫീസ് റൂമിൽ അലാം മുഴങ്ങും. അത്യാവശ്യ സന്ദർഭങ്ങളിൽ ചെറിയ സാനിറ്റൈസർ കുപ്പികൾ റിമോട്ട് കൺട്രോൾ സംവിധാനം ഉപയോഗിച്ച് നിറയ്ക്കാനും സാധിക്കും. 2000 രൂപയിൽ താഴെ മാത്രം നിർമ്മാണ ചെലവ് വരുന്ന ഈ
ഉപകരണം ഭിത്തിയിൽ ലഘുവായി ഘടിപ്പിക്കാൻ സാധിക്കാം.