ചെങ്ങന്നൂർ: ചെറിയനാട് ചെറുവല്ലൂർ സജി ഭവനത്തിൽ സജീവിനെ ആക്രമിച്ച് പരിക്കേൽപിച്ച കേസിലെ പ്രതികൾക്ക് നാലുകൊല്ലം തടവും 15000 രൂപ വീതം പിഴയും ശിക്ഷ വിധിച്ച് ചെങ്ങന്നൂർ അസിസ്റ്റന്റ് സെഷൻസ് കോടതി ജഡ്ജി സുധീർ ഉത്തരവായി. ചെറിയനാട് ചെറുവല്ലൂർ പട്ടന്റയ്യത് കല്ലുംപുറത്ത് വീട്ടിൽ കുണ്ടറ ബഷീർ (ബഷീർ 57), കൊല്ലകടവ് പട്ടന്റെയ്യത് കല്ലുംപുറത് വീട്ടിൽ ബൈജു (35), തഴക്കര കല്ലുമേൽ കുന്നുംപുറത്തു വീട്ടിൽ വാവ റിയാസ് (47), ചെറിയനാട് ചെറുവല്ലൂർ പള്ളിവടക്കേതിൽ വീട്ടിൽ റഹീം (40) എന്നിവരെയാണ് ശിക്ഷിച്ചത്. 2017 ജൂലായ് രണ്ടിനാണ് കേസിനാസ്പദമായ സംഭവം.