പത്തനംതിട്ട: കൊവിഡ് മൂലം ചാരിറ്റബിൾ സൊസൈറ്റികൾക്ക് പൊതുയോഗം കൂടുവാൻ സാധിച്ചിട്ടില്ല. സെപ്തംബർ 30 വരെയാണ് സംഘങ്ങൾക്ക് രജിസ്ട്രാർ സമക്ഷം റിട്ടേൺ കൊടുക്കേണ്ട അവസാന തീയതി. അതുകഴിഞ്ഞാൽ ഓരോ സംഘവും ഡയറക്ടർ ഒന്നിന് 500 രൂപാവീതം പിഴ നൽകേണ്ടി വരും. ആയതിനാൽ ചാരിറ്റബിൾ സൊസൈറ്റീസ് വാർഷിക കണക്ക് കൊടുക്കേണ്ട തീയതി ആറു മാസം കൂടി നീട്ടി വയ്ക്കണമെന്ന് കർഷക കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് സുരേഷ് കോശി സർക്കാരിനോട് ആവശ്യപ്പെട്ടു.