പത്തനംതിട്ട: എൽ.ഡി.എഫ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പത്തനംതിട്ടയിൽ ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചു. പുതിയ സ്വകാര്യ ബസ് സ്റ്റാൻഡിന് മുന്നിൽ നടന്ന പരിപാടി ജനാതാദൾ എസ്.സംസ്ഥാന പ്രസിഡന്റ് മാത്യു ടി.തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.
സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം ആർ ഉണ്ണികൃഷ്ണപിള്ള അദ്ധ്യക്ഷനായി. സി.പി.ഐ ജില്ലാ സെക്രട്ടറി എ.പി ജയൻ,സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ.ജെ തോമസ്, ജില്ലാ സെക്രട്ടറി കെ. പി ഉദയഭാനു,സംസ്ഥാന കമ്മിറ്റിയംഗം അഡ്വ.കെ അനന്തഗോപൻ,എം.എൽ.എമാരായ രാജുഏബ്രഹാം, അഡ്വ.കെ യു ജനീഷ് കുമാർ, എൽ.ഡി.എഫ് ജില്ലാ കൺവീനർ അലക്സ് കണ്ണമല, നേതാക്കളായ രാജു നെടുവംപുറം, ചെങ്ങറ സുരേന്ദ്രൻ, കെ.ഐ ജോസഫ്,പി.പി ജോർജ്കുട്ടി, ഡി.സജി, കരിമ്പനാക്കുഴി ശശിധരൻ നായർ, ജോഎണ്ണക്കാട്,സജു അലക്സാണ്ടർ, സീതത്തോട് മോഹനൻ,മുണ്ടയ്ക്കൽ ശ്രീകുമാർ,മനോജ് മാധവശേരി,വാളകം ജോൺ, ബിജു മുസ്തഫ,സി.പി.എം ജില്ലാ സെക്രട്ടറിയറ്റംഗം പ്രൊഫ.ടി കെ.ജി നായർ എന്നിവർ സംസാരിച്ചു.