കളനട: ജില്ലാ പഞ്ചായത്ത് കുളനട ഡിവിഷനിൽ മെഴുവേലി, കുളനട, ആറൻമുള പഞ്ചായത്തുകളിൽ പട്ടികജാതി കോളനികളിൽ 1 കോടി രൂപയുടെ പദ്ധതികൾ പൂർത്തീകരണത്തിൽ എത്തിയതായി ഡിവിഷൻ അംഗം വിനീത അനിൽ അറിയിച്ചു.മെഴുവേലി പഞ്ചായത്തിൽ മണ്ണ് സംരക്ഷണ പദ്ധതി പ്രകാരം പട്ടികജാതി കുടുംബങ്ങൾക്ക് സംരക്ഷണഭിത്തി നിർമ്മിക്കുക എന്നതാണ് പദ്ധതി ലക്ഷ്യം ഇടുന്നത്.
മെഴുവേലി അയത്തിൽ - കാവിൽ 1 കോളനി 10 ലക്ഷം.
മഞ്ഞത്തറ കോളനി 10 ലക്ഷം
ചന്ദനക്കുന്ന്- പൂപ്പൻ കാല പാറപ്പുറം 15 ലക്ഷം
വാത്തിപറമ്പ് കോളനി 20 ലക്ഷം.
'കുളനട പഞ്ചായത്തിൽ ഇടവട്ടം കോളനി 10 ലക്ഷം
മണ്ണിൽ മോടി-അംബേദ്കർ കോളനി 10 ലക്ഷം.
അറൻമുള പഞ്ചായത്തിൽ എഴിക്കാട് കോളനിക്ക് 20 ലക്ഷം അനുവദിച്ച് നിർമ്മാണ പ്രവർത്തനം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് അന്നപൂർണാദേവി ഉദ്ഘാടനം ചെയ്തു. ഡിവിഷൻ അംഗം വിനീത അനിൽ അദ്ധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർ സൂസൻ ശാമുവൽ,പദ്ധതി ഓഫീസർ അരുൺകുമാർ, അനിൽ, സുരേഷ്, രാജൻ എന്നിവർ പ്രസംഗിച്ചു.