പത്തനംതിട്ട : തദ്ദേശ തിരഞ്ഞെടുപ്പിനു മുന്നോടിയായി ജില്ലയിലെ പത്തനംതിട്ട, അടൂർ, തിരുവല്ല, പന്തളം നഗരസഭകളിലെ സംവരണ വാർഡുകൾ നറുക്കെടുപ്പിലൂടെ നിശ്ചയിച്ചു. നഗരകാര്യ റീജിയണൽ ജോയിന്റ് ഡയറക്ടർ കെ.ഹരികുമാറിന്റെ നേതൃത്വത്തിലാണ് നറുക്കെടുപ്പ് നടത്തിയത്.പത്തനംതിട്ട നഗരസഭയിലെ സ്ത്രീ സംവരണ വാർഡുകൾ(സംവരണ വാർഡിന്റെ നമ്പർ, പേര് എന്ന ക്രമത്തിൽ): 1 (പെരിങ്ങമല), 3 (വഞ്ചിപ്പൊയ്ക), 6 (മുണ്ടുകോട്ടയ്ക്കൽ), 11 (പേട്ട നോർത്ത്), 12 (കൈരളീപുരം), 13 (കുലശേഖരപതി), 15 (കുമ്പഴ വടക്ക്), 17 (മൈലാടുംപാറ), 18 (പ്ലാവേലി), 20 (കുമ്പഴ സൗത്ത്), 21 (കുമ്പഴ വെസ്റ്റ്), 22 (ചുട്ടിപ്പാറ ഈസ്റ്റ്), 25 (കല്ലറക്കടവ്), 30 (ടൗൺ വാർഡ്), 31 (കരിമ്പനാക്കുഴി), 32 (ചുരുളിക്കോട്). പട്ടികജാതി സ്ത്രീ സംവരണ വാർഡുകൾ: 18 (പ്ലാവേലി), 25 (കല്ലറക്കടവ്). പട്ടികജാതി സംവരണ വാർഡ്: 4 (വെട്ടിപ്പുറം).
അടൂർ നഗരസഭയിലെ സ്ത്രീ സംവരണ വാർഡുകൾ: 1 (മിത്രപുരം), 2 (ഇ.വി. വാർഡ്), 3 (പന്നിവിഴ), 4 (സാൽവേഷൻ ആർമി), 7 (ആനന്ദപ്പള്ളി), 8(പോത്രാട്), 12 (സംഗമം), 16 (അനന്തരാമപുരം), 17 (പറക്കോട് വെസ്റ്റ്), 18 (റ്റി.ബി), 21 (കണ്ണങ്കോട്), 22 (നെല്ലിമൂട്ടിൽപടി), 23 (അയ്യപ്പൻപാറ), 25 (മൂന്നാളം). പട്ടികജാതി സ്ത്രീ സംവരണ വാർഡുകൾ: 4 (സാൽവേഷൻ ആർമി), 22 (നെല്ലിമൂട്ടിൽപ്പടി). പട്ടികജാതി സംവരണ വാർഡ്: 13 (നേതാജി).
തിരുവല്ല നഗരസഭയിലെ സ്ത്രീ സംവരണ വാർഡുകൾ: 1 (മുത്തൂർ നോർത്ത്), 2 (ചുമത്ര), 3 (ആറ്റുചിറ), 5 (വാരിക്കാട്), 6 (അണ്ണവട്ടം), 10 (ആമല്ലൂർ ഈസ്റ്റ്), 16 (കറ്റോട്), 17 (ഇരുവള്ളിപ്ര), 20 (ആഞ്ഞിലിമൂട്), 22 (ശ്രീരാമകൃഷ്ണാശ്രമം), 23 (കുളക്കാട്), 24 (തുകലശേരി), 25 (മതിൽഭാഗം), 26 (കിഴക്കുംമുറി), 27 (ശ്രീവല്ലഭ), 28 (കാവുംഭാഗം), 33 (എംജിഎം), 34 (മേരിഗിരി), 36 (രാമൻചിറ), 39 (മുത്തൂർ). പട്ടികജാതി സ്ത്രീ സംവരണ വാർഡുകൾ: 16 (കറ്റോട്), 22 (ശ്രീരാമകൃഷ്ണാശ്രമം). പട്ടികജാതി സംവരണ വാർഡ്: 30 (അഴിയിടത്തു ചിറ).
പന്തളം നഗരസഭയിലെ സ്ത്രീ സംവരണ വാർഡുകൾ: 1 (തോട്ടക്കോണം പടിഞ്ഞാറ്), 4 (മുളമ്പുഴ കിഴക്ക്), 5 (മങ്ങാരം പടിഞ്ഞാറ്), 6 (മങ്ങാരം കിഴക്ക്), 11 (കടയ്ക്കാട് കിഴക്ക്), 13 (കുരമ്പാല തെക്ക്), 14 (കുരമ്പാല ടൗൺ), 16 (ആതിരമല കിഴക്ക്), 19 (ഇടയാടി), 21 (തവളംകുളം തെക്ക്), 22 (ചിറമുടി), 23 (ചിറമുടി വടക്ക്), 25 (മെഡിക്കൽ മിഷൻ), 26 (പന്തളം ടൗൺ), 27 (പന്തളം ടൗൺ പടിഞ്ഞാറ്), 30 (എംഎസ്എം), 31 (ചേരിക്കൽ കിഴക്ക്). പട്ടികജാതി സ്ത്രീ സംവരണ വാർഡുകൾ: 1(തോട്ടക്കോണം പടിഞ്ഞാറ്), 21 (തവളംകുളം തെക്ക്), 22 (ചിറമുടി). പട്ടികജാതി സംവരണ വാർഡുകൾ: 12 (കുരമ്പാല വടക്ക്), 18 (ഇടയാടി തെക്ക്), 29 (പൂഴിക്കാട് പടിഞ്ഞാറ്).