അടൂർ : ഭാരതീയ വ്യാപാരി വ്യവസായി സംഘം പന്തളം തെക്കേക്കര പഞ്ചായത്ത് സമിതി രൂപീകരണം കീരുകുഴിയിൽ നടന്നു. ജില്ലാ വൈസ് പ്രസിഡന്റ് വി.ശശിധരൻ നായർ ഉദ്ഘാടനം ചെയ്തു.താലൂക്ക് പ്രസിഡന്റ് പി.ബി.സതീഷ് ലാലൂ വിന്റെ അദ്ധ്യക്ഷതയിൽ ജില്ലാ ജനറൽ സെക്രട്ടറി പ്രമോദ്, താലൂക്ക് ട്രഷറർ മോഹൻദാസ്,രാഷ്ട്രിയ സ്വയം സേവക് സംഘം പന്തളം നഗർ ഖണ്ഡ് സംഘചാലക് ഹരിലാൽ, താലൂക്ക് വൈസ് പ്രസിഡന്റ് പി.ടി രാധാകൃഷ്ണകുറുപ്പ്, സെക്രട്ടറി ടി.സത്യനന്ദൻ എന്നിവർ സംസാരിച്ചു.രഘുനാഥ കുറുപ്പ് ( പ്രസിഡന്റ്) ശ്രീലക്ഷ്മി (വൈ.പ്രസിഡന്റ്) സുകു (ജനറൽ സെക്രട്ടറി) റിജുകുമാർ (സെക്രട്ടറി) ബീർമുഹമ്മദ് (ട്രഷറർ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.