ice
ചോർച്ച നിയന്ത്രണ വിധേയമാക്കുന്ന ഫയർഫോഴ്സ്

പത്തനംതിട്ട; കുമ്പഴയിലെ ഐസ് ആൻഡ് കോൾഡ് സ്റ്റോറേജ് ഫാക്ടറിയിൽ അമോണിയം ചോർച്ച. ഇന്നലെ ഉച്ചക്ക് മൂന്നിനായിരുന്നു സംഭവം. അമോണിയം ചോർന്നതിനെ തുടർന്ന് അസ്വസ്ഥത അനുഭവപ്പെട്ട തൊഴിലാളിയെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചക്കാലയിൽ മുണ്ടകത്തിൽ വർഗീസ് സി.ജോർജിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണിത്. വാൽവിലുണ്ടായ തകരാർ മൂലം വാതകം ലീക്കാവുകയും അത് അടയ്ക്കാൻ ശ്രമിച്ച ജീവനക്കാരന് ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയുമായിരുന്നു. ഫയർഫോഴ്സെത്തി വെള്ളം ഉപയോഗിച്ച് വാതകം നേർപ്പിക്കുകയും ചോർച്ച നിയന്ത്രണ വിധേയമാക്കുകയും ചെയ്തു.