suma

കൊടുമൺ: വിഷപ്പച്ച, തഴുതാമ, വേപ്പ്, ചിറ്റമ്യത്......ഔഷധ സസ്യങ്ങളുടെ വിസ്മയ ലോകമാണ് സുമാനരേന്ദ്രയുടെ വീട്ടുമുറ്റം. പച്ചക്കറി കൃഷിയിലൂടെ ശ്രദ്ധ നേടിയ ഇൗ നൃത്ത അദ്ധ്യാപിക പുതിയ രംഗത്തും ശ്രദ്ധേയയാവുകയാണ്.

2015ൽ അടൂർ നഗരസഭയുടെ മികച്ച കർഷകയ്ക്കുള്ള അവാർഡും 2019ൽ സംസ്ഥാന സർക്കാരിൻ്റെ മട്ടുപ്പാവ് കൃഷിക്കുള്ള അവാർഡും ലഭിച്ചത് അടൂർ കണ്ണംകോട് തപസ്യയിൽ സുമാ നരേന്ദ്രയ്ക്കാണ്. ഒൗഷധ സസ്യങ്ങളുടെ പ്രാധാന്യം സമൂഹത്തെ ബോദ്ധ്യപ്പെടുുത്തുകയാണ് പുതിയ ഉദ്യമത്തിന്റെ ലക്ഷ്യം. സ്കൂൾ വിദ്യാർത്ഥികൾ ഉൾപ്പടെ ഔഷധച്ചെടികൾ കാണാൻ എത്തുന്നുണ്ട്. ഒാരോന്നിന്റെയും പ്രത്യേകതകൾ സുമ അവർക്ക് വിശദീകരിച്ചു കൊടുക്കും. വീടിന് മുൻവ ശത്ത് കിണറിന് സമീപത്തായാണ് ഔഷധ സസ്യ ങ്ങൾ . ടെറസിൽ പച്ചക്കറി കൃഷി നടത്തുന്നതിനിടെ മണ്ണടി സ്വദേശി അനീഷിൻ്റെ വീട്ടിൽ ഔഷധ സസ്യങ്ങൾ ഉണ്ടെന്ന് മനസിലാക്കി അവിടെ നി ന്നാണ് ശേഖരിച്ചത് . ഔഷധ സസ്യങ്ങളെക്കുറിച്ചുള്ള ക്ളാസുകളിൽ പങ്കെടുക്കാറുണ്ട്.

മുക്കുറ്റി , പനികൂർക്ക, ശംഖുപുഷ്പം, തുളസി, വേപ്പ്, ചിറ്റമ്യത്, വിഷപ്പച്ച, തുമ്പ, തഴുതാമ, നിലപ്പന, കൈയ്യോന്നി, പാഞ്ചി, ചെറു ചീര, കച്ചോലം, കരിനൊച്ചി, ചായ മൻസാ, ആവണക്ക്, കുറുന്തോട്ടി, സർവ്വ സുഗന്ധി, കീഴാർനെല്ലി, ആടലോടകം, കറ്റാർവാഴ, ചെറുചീര, പനിക്കൂർക്ക,ഇലമുളച്ചി, കൊടങ്ങ ൽ, ചങ്ങലംപിരണ്ട തുടങ്ങിയവയാണ് പ്രധാനം. ചായമൻസ, ആടലോടകം,സർവ്വസുഗന്ധി, കരിനൊ ച്ചി, വേപ്പ്, ചിറ്റമ്യത് എന്നിവ ഒഴിച്ചു ള്ളവ ഗ്രോബാ ഗുകളിലാണ് . ആയുർവേദ ചികിത്സയിലിരിക്കു ന്നവരുടെ ബന്ധുക്കൾ ഔഷധസ സ്യങ്ങൾ തേടി അലയുന്ന ബുദ്ധിമുട്ട് മനസ്സിലാക്കിയാണ് ഔഷധ സസ്യത്തോട്ടം തയ്യാറാക്കിയതെന്ന് സുമ പറഞ്ഞു. ആയുർവേദ ഡോക്ടർമാരും ഇവിടെയെത്തി ഔഷധ സസ്യ തൈകൾ ശേഖരിക്കാറുണ്ട്. കൊവിഡ് കാലമായതിനാൽ നൃത്ത ക്ളാസുകൾ നിലച്ചതോടെ ഒൗഷധ സസ്യത്തോട്ടത്തിന്റെയും പച്ചക്കറികൃഷിയുടെയും പരിപാലനത്തിന് സമയം ലഭിക്കുന്നുണ്ട്. ദശപുഷ്പ തോട്ടം ഒരുക്കാനും പദ്ധതിയുണ്ട്. .