അടൂർ : നഗരസഭയുടെ നിർദ്ദിഷ്ട നഗരസഭ ഓഫീസ് കം ഷോപ്പിംഗ് കോംപ്ളക്സ്,പ്രൈവറ്റ്ബസ് ടെർമിനൽ നിർമ്മാണത്തിന് തദ്ദേശസ്വയംഭരണ വകുപ്പ് അന്തിമാനുമതിയായി. ബൈപാസിലുള്ള നഗരസഭയുടെ പുതിയ പ്രൈവറ്റ് ബസ് സ്റ്റാന്റ് നിലനിൽക്കുന്ന സ്ഥലത്താണ് പുതിയ കോംപ്ളക്സ് ഉയരുക. മൂന്ന് വർഷം മുൻപ് ശിലാസ്ഥാപനം നടത്തിയ കെട്ടിട നിർമ്മാണത്തിന് മുന്നിൽ ആദ്യം തണ്ണീർത്തട നിയമം തടസമായി. അതിൽ നിന്നും തലയൂരി എത്തിയപ്പോഴാണ് പാർക്കിംഗ് പ്രശ്നത്തിന്റെ പേരിൽ ഉടക്കായത്. ഇതോടെ നാല് നി മന്ദിരം എന്നത് ധാരണ ചുരിക്കിയാണ് ഇപ്പോൾ അനുമതി ലഭിച്ചത്. നിലവിലുള്ള നഗരസഭയുടെ വലിയ പോരാട്ടമായിരുന്നു പഴയ പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിൽ നിന്നും വിശാലമായ നഗരമസഭാ കാര്യാലയം നിർമ്മിക്കണമെന്നതുള്ളത്. ഇതിനായി റവന്യൂ വകുപ്പ് പടയ ടൗൺഹാൾ നിന്ന സ്ഥലം നഗരസഭയ്ക്ക് വിട്ടുനൽകിയെങ്കിലും നഗരത്തിന്റെ വികസം മുഖം മുന്നിൽ കണ്ട് വിശാലമായ പ്രോജക്ടിനാണ് രൂപം നൽകിയത്. ഇത് പ്രതിപക്ഷത്തിന്റേത് ഉൾപ്പെടെ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയെങ്കിലും നിലപാടിൽ ഭരണപക്ഷം ഉറച്ചുനിന്നും. അതിനിടയിലാണ് ഉന്നിന് പുറകേ ഒന്നായി പല തടസവാദങ്ങളും ചീഫ് ടൗൺ പ്ളാനർ ഉൾപ്പെടെയുള്ളവർ ഉന്നയിച്ചത്. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിക്ക് മുന്നിൽ നടത്തിയ നിരന്തര ഇടപെടൽവഴിയാണ് ഇപ്പോൾ എല്ലാ പ്രതിസന്ധികളേയും മറികടക്കാനായത്. നിർമ്മാണം ഊരാളുങ്കൽ സർവീസ് സൊസൈറ്റിക്കാണ് ആദ്യം നൽകിയത്. പ്രശ്നങ്ങൾ ചുവപ്പ് നാടയിൽ കുരുങ്ങിയതോടെ നിർമ്മാണത്തിൽ നിന്നും അവർ പിൻമാറി. വരും ദിവസങ്ങളിൽ ടെൻഡർ നടപടി പൂർത്തീകരിച്ച് നിലവിലുള്ള നഗരസഭയുടെ കാലവധി പൂർത്തിയാക്കും മുൻപ് പുതിൽ നഗരസഭാ കാര്യാലയിത്തിന്റെ നിർമ്മാണത്തിന് തുടക്കം കുറിക്കും.