01-robin
ജനപ്രതിനിധിയായി 25 വർഷം പൂർത്തിയാക്കിയ പ്രമാടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോബിൻ പീറ്ററിന് കോൺഗ്രസ് കമ്മറ്റിനൽകിയ സ്വീകരണ സമ്മേളനം അഡ്വ.അടൂർ പ്രകാശ് എം പി ഉദ്ഘാടനം ചെയ്യുന്നു.

വി.കോട്ടയം: ജനപ്രതിനിധിയായി 25 വർഷം പൂർത്തീകരിച്ച റോബിൻ പീറ്ററിന് കോൺഗ്രസ് കമ്മിറ്റി നൽകിയ അനുമോദന സ്വീകരണ സമ്മേളനം അടൂർപ്രകാശ് എം.പി ഉദ്ഘാടനം ചെയ്തു. പൊതുപ്രവർത്തനവും ജനപ്രതിനിധി എന്നനിലയിലുള്ള പ്രവർത്തനവും ജനമനസറിഞ്ഞും ജനത്തോടു ചേർന്നുനിന്നും ആകുകയും ആവശ്യപ്പെടും മുമ്പേ ആവശ്യമറിഞ്ഞു പ്രവർത്തിക്കുകയും ചെയ്യുമ്പോൾ ജനം അംഗീകരിക്കും. അതിനു മാതൃകയാണ് പ്രമാടം പഞ്ചായത്ത് പ്രസിഡന്റ് റോബിൻ പീറ്ററെന്ന് അഡ്വ.അടൂർ പ്രകാശ്പറഞ്ഞു.ഇ.എം ജോയിക്കുട്ടി അദ്ധ്യക്ഷനായിരുന്നു.ഫാ.കോശി ജോർജ്ജ് ചിറയത്ത്,ഫാ. ഡേവീസ പി.തങ്കച്ചൻ,ജോസ് പനച്ചക്കൽ,കെഇ വറുഗീസ്, പ്രസീത രഘു, ഗോപാലകൃഷ്ണകുറുപ്പ്,രഞ്ജിനി ശ്രീകുമാർ,മനേഷ് തങ്കച്ചൻ,സോഫി ബാബു, ബിനോയ് കെ ഡാനിയേൽ, ജോയി ഇങ,സുന്ദർരാജ് എന്നിവർ പ്രസംഗിച്ചു. ജനപ്രതിനിധിയായി 25 വർഷം പൂർത്തിയാക്കിയ പ്രമാടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോബിൻ പീറ്ററിന് കോൺഗ്രസ് കമ്മറ്റിനൽകിയ സ്വീകരണ സമ്മേളനം അഡ്വ.അടൂർ പ്രകാശ് എം പി ഉദ്ഘാടനം ചെയ്യുന്നു.