ചെങ്ങന്നൂർ: നഗരസഭ മംഗലത്തിൽ നിർമ്മിച്ച അഗതിമന്ദിരത്തിന്റെ പ്രവർത്തനോദ്ഘാടനം നാളെ രാവിലെ 9.30ന് നഗരസഭാ ചെയർമാൻ കെ.ഷിബുരാജൻ നിർവഹിക്കും.വൈസ് ചെയർപേഴ്‌സൺ വത്സമ്മ ഏബ്രഹാം അദ്ധ്യക്ഷത വഹിക്കും.അടൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന മഹാത്മാ ജനസേവന കേന്ദ്രത്തിന്റെ സഹകരണത്തോടെയാണ് അഗതി മന്ദിരം പ്രവർത്തിക്കുന്നത്.