covid

 അന്യ സംസ്ഥാന തൊഴിലാളികൾക്കിടയിലും രോഗം വർദ്ധിക്കുന്നു

പത്തനംതിട്ട: അന്യ സംസ്ഥാന തൊഴിലാളികൾ മടങ്ങിയെത്തിയതോടെ ആരോഗ്യ വകുപ്പിന് തലവേദന വർദ്ധിക്കുകയാണ്. കഴിഞ്ഞ രണ്ടാഴ്ചക്കിടയിൽ 34 കൊവിഡ് പോസിറ്റീവ് കേസുകളാണ് ഇവരിൽ നിന്ന് മാത്രം റിപ്പോർട്ട് ചെയ്തത്. 6 കേസുകളാണ് ഉതിമൂട്ടിൽ മാത്രം. ഇവിടം ക്ലസ്റ്ററാകും. കഴിഞ്ഞ മാസം വരെ അ‌ഞ്ച് അന്യ സംസ്ഥാന തൊഴിലാളികൾക്ക് മാത്രമേ കൊവിഡ് സ്ഥിരീകരിച്ചിരുന്നുള്ളു. നേരത്തെ മടങ്ങിയ തൊഴിലാളികൾ തിരിച്ചുവന്നുകൊണ്ടിരിക്കുകയാണ്. പുതിയ ആളുകളും വരുന്നുണ്ട്. ഇവർക്ക് ഭാഷ കൈകാര്യം ചെയ്യാൻ അറിയാത്തത് വലിയ ബുദ്ധിമുട്ടുണ്ടാക്കുകയാണ്. ഒഡിയ ഭാഷ സംസാരിക്കുന്നവരിൽ പലർക്കും ബംഗാളിയോ ഹിന്ദിയോ മറ്റ് ഭാഷകളോ അറിയില്ല.

ജൂൺ 12നാണ് അന്യസംസ്ഥാന തൊഴിലാളികൾ ജില്ലയിൽ നിന്ന് നാട്ടിലേക്ക് മടങ്ങിത്തുടങ്ങിയത്. ജൂലായ് ആറ് മുതൽ അവർ തിരികെ എത്താനും തുടങ്ങി. തൊഴിലാളികൾക്ക് ആവശ്യമായ സൗകര്യം നൽകാൻ കരാറുകാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പക്ഷേ കരാറുകാരോ ഏജന്റുമാരോ കൃത്യമായി കണക്കുകൾ നൽകുന്നില്ല. ലേബർ ഓഫീസിലെ കണക്കുപ്രകാരം 226 പേർ ഇതുവരെ മടങ്ങിയെത്തിയിട്ടുണ്ട്.

 അന്യ സംസ്ഥാന തൊഴിലാളികൾ

----------------.

"അന്യ സംസ്ഥാന തൊഴിലാളികളുമായി നേരിട്ട് ബന്ധമുളള വ്യക്തികളും സ്ഥാപനങ്ങളും തൊഴിലുടമകളും വിവരം യഥാസമയം അറിയിച്ചില്ലെങ്കിൽ അവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കും.

എൻ.വി.ഷൈലേഷ്

ഡപ്യൂട്ടി ജില്ലാ ലേബർ ഓഫീസർ

--------------

"

കൊവിഡ് പൊസിറ്റീവ് എന്ന് അറിയിക്കുമ്പോൾ അന്യ സംസ്ഥാന തൊഴിലാളി ആറൻമുളയിലെ സ്കൂളിൽ പണി ചെയ്യുകയായിരുന്നു. ഇത് അനുവദിക്കാനാകില്ല. കൃത്യമായി കണക്ക് വേണം. ഹോം ക്വാറന്റൈൻ നിർദേശങ്ങൾ ഇവരെ പറഞ്ഞുമനസിലാക്കാൻ ബുദ്ധിമുട്ടാണ്.ഭാഷയുടെ പ്രശ്നം ഉണ്ട്. കരാറുകാർ കൃത്യമായ കണക്ക് തരണം. "

ഡോ.എ.എൽ ഷീജ

ജില്ലാ മെഡിക്കൽ ഓഫീസർ

----------------

 അന്യസംസ്ഥാന തൊഴിലാളികളെക്കുറിച്ച് അറിയിക്കാൻ

പത്തനംതിട്ട ജില്ലാ ലേബർ ഓഫീസ് ഫോൺ- 8547655259, (0468 2222234)

അസിസ്റ്റന്റ് ലേബർ ഓഫീസർ

പത്തനംതിട്ട : 8547655373, (0468 2223074),

അടൂർ: 8547655377, (04734 225854)

തിരുവല്ല : 8547655375, ( 0469 2700035)

മല്ലപ്പളളി : 8547655376, (0469 2784910)

റാന്നി : 8547655374, (04735 223141 )