ചെങ്ങന്നൂർ: സെൻട്രൽ ചിന്മയമിഷൻ ട്രസ്റ്റ് ചെങ്ങന്നൂരിന്റെ വിവിധ പ്രദേശങ്ങളിൽ പൂർത്തിയാക്കിയ നാലു വീടുകളുടെ താക്കോൽ ദാനം ചിന്മയമിഷൻ കേരള ഘടകം മേധാവി സംപൂജ്യ സ്വാമി വിവിക്താനന്ദ സരസ്വതി ഇന്ന് ഉദ്ഘാടനം നിർവഹിക്കും.ചിന്മയ മിഷൻ ചീഫ് സേവക് സുരേഷ് മോഹൻ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ കുമ്മനം രാജശേഖരൻ മുഖ്യാതിഥിയായിരിക്കും. https://www.youtube.com/channel/UCVzvacy1XdwVACIAF76NUTg ഈ ചാനലിൽ രാവിലെ 11.30 മുതൽ സംപ്രേഷണം ചെയ്യുന്നു.കോടിയാട്ടുകര അനിൽകുമാർ, മുണ്ടൻകാവ് പ്രസാദ്, ഇടനാട് രാധാകൃഷ്ണൻ, കല്ലിശേരി അനിൽകുമാർ എന്നിവർക്കാണ് ആദ്യഘട്ടത്തിൽ വീട് നിർമ്മിച്ചു നൽകിയത്.