പത്തനംതിട്ട : മിൽമ പാലിനോടൊപ്പം ഇതര ബ്രാൻഡ് പാൽ,തൈര് എന്നിവ വില്ലന നടത്തുന്ന സ്ഥാപനങ്ങൾക്ക് മിൽമ പാൽ വിതരണം ചെയ്യില്ലെന്ന കമ്പനി തീരുമാനത്തിനെതിരെ വ്യാപാരി വ്യവസായി സമതി ശക്തമായി പ്രതിഷേധിച്ചു. ഉപഭോക്താക്കൾക്ക് ഇഷ്ടമുള്ള സാധനങ്ങൾ വാങ്ങാനുള്ള സ്വതന്ത്ര്യം നഷ്ടമാക്കുകയും വ്യാപാരികളുടെ വില്ലന സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റവുമാണ് ഏകപക്ഷീയമായി കമ്പനി എടുത്തിട്ടുള്ളത്. സ്വകാര്യ പാൽ കമ്പനികളെ സഹായിക്കാനുള്ള രഹസ്യ തീരുമാനമാണിത് നിരവധി വ്യാപാര സ്ഥാപനങ്ങൾക്ക് ഏജൻസി റദ്ദുചെയ്യുമെന്ന് മിൽമ ഡയറി കമ്പനി കത്ത് നല്കിക്കഴിഞ്ഞു.വ്യാപരികളെ ഭീഷണിപ്പെടുത്തി വരുതിയിൽ കൊണ്ടുവരാനുള്ള ശ്രമം പുന:പരിശോധിച്ചില്ലെങ്കിൽ മിൽമ ഉൽപ്പന്നങ്ങൾ ബഹിഷ്‌കരിക്കുമെന്ന് വ്യാപരി വ്യവസായി സമിതി പത്തനംതിട്ട യൂണിറ്റ് കമ്മിറ്റിക്ക് വേണ്ടി പ്രസിഡന്റ് അബ്ദുൽ റഹീം മാക്കാർ,സെക്രട്ടറി ഷെമീർ ബീമയും എന്നിവർ പറഞ്ഞു.