വളളിക്കോട് : പഞ്ചായത്തിലെ അങ്കണവാടികളിൽ ഒഴിവുളള വർക്കർ / ഹെൽപ്പർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വളളിക്കോട് പഞ്ചായത്തിലെ സ്ഥിരതാമസക്കാരും 18 നും 46 നും മദ്ധ്യേപ്രായമുളള വനിതകളുമായിരിക്കണം അപേക്ഷകർ. എസ്.സി/ എസ്.ടി വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് അനുവദിക്കും. വർക്കർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ എസ്.എസ്.എൽ.സി പാസായിരിക്കണം. ഹെൽപ്പർ തസ്തിക യിലേക്ക് അപേക്ഷിക്കുന്നവർ എഴുത്തും വായനയും അറിയുന്നവരായിരിക്കണം. അപേക്ഷകൾ 15നകം കോന്നി അഡീഷണൽ ഐ.സി.ഡി.എസ് ഓഫീസിൽ ലഭിക്കണം.