പത്തനംതിട്ട - കുടുംബശ്രീ ജില്ലാമിഷൻ സ്‌നേഹിത ജെൻഡർ ഹെൽപ് ഡെസ്‌കിന്റെ ആഭിമുഖ്യത്തിൽ ലോകഹൃദയ ദിനത്തോടനുബന്ധിച്ച് 'ഹൃദയപൂർവം' വെബിനാർ സംഘടിപ്പിച്ചു. ജില്ലാ പൊലീസ്‌മേധാവി കെ.ജി സൈമൺ ഉദ്ഘാടനം ചെയ്തു. ഹൃദയാരോഗ്യത്തെക്കുറിച്ച് സമൂഹം ഏറെ ജാഗ്രതപാലിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
' കൊവിഡ് അനുബന്ധ ഹൃദയാരോഗ്യം'എന്ന വിഷയത്തിൽ തിരുവനന്തപുരം കിംസ് ആശുപത്രി ഹൃദ്‌രോഗ വിദഗ്ദ്ധനും റിസർച്ച് ഫെലോയുമായ ഡോ. എ.എം.മുജീബ് ക്ലാസ് നയിച്ചു.
കുടുംബശ്രീ ജില്ലാമിഷൻ കോഓർഡിനേറ്റർ എ.മണികണ്ഠൻ , ജെൻഡർ പ്രോഗ്രാം മാനേജർ പി.ആർ.അനൂപ എന്നിവർ പ്രസംഗിച്ചു.
സ്‌നേഹിത ജെൻഡർ ഹെൽപ്‌ഡെസ്‌ക് ഉദ്യോഗസ്ഥർ, കുടുംബശ്രീ സി.ഡി.എസുകളെ പ്രതിനിധീകരിച്ച് വിജിലന്റ് ഗ്രൂപ്പ് അംഗങ്ങൾ, കമ്മ്യൂണിറ്റി കൗൺസിലർമാർ എന്നിവർ പങ്കെടുത്തു.