തിരുവല്ല: എസ്.എൻ.ഡി.പി.യോഗം തിരുവല്ല യൂണിയനിലെ മേഖലാതല സമ്മേളനങ്ങൾക്ക് തുടക്കമായി. ആഞ്ഞിലിത്താനം ശാഖയിൽ നടന്ന യൂണിയൻതല ഉദ്ഘാടനം എസ്.എൻ.ഡി.പി.യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ എസ്.രവീന്ദ്രൻ നിർവഹിച്ചു.യൂണിയൻ കൺവീനർ അനിൽ എസ്. ഉഴത്തിൽ അദ്ധ്യക്ഷത വഹിച്ചു.ആഞ്ഞിലിത്താനം ശാഖ പ്രസിഡന്റ് പി.എൻ.മോഹനൻ, സെക്രട്ടറി കെ.ശശിധരൻ, യൂണിയൻ പോഷകസംഘടന ഭാരവാഹികളായ ഗിരീഷ് മല്ലപ്പള്ളി,അനിൽ ചക്രപാണി, സുമേഷ് ആഞ്ഞിലിത്താനം,രാജേഷ് ശശിധരൻ, മഹേഷ് പാണ്ടിശേരിൽ, ശരത് നെടുമ്പ്രം, ദീപുശാന്തി, സുജിത്ത് ശാന്തി, ആനന്ദവല്ലി,ഷൈലജ മനോജ് എന്നിവർ പ്രസംഗിച്ചു.കുന്നന്താനം,ആഞ്ഞിലിത്താനം, കവിയൂർ,മല്ലപ്പള്ളി,കുന്നന്താനം പൊയ്ക,മഠത്തുംഭാഗം,തുരുത്തിക്കാട് എന്നീ ശാഖാ ഭാരവാഹികൾ പങ്കെടുത്തു.കുമാരനാശാൻ മേഖലയോഗം എഴുമറ്റൂർ ശാഖാഹാളിൽ തിരുവല്ല യൂണിയൻ കൺവീനർ അനിൽ എസ്.ഉഴത്തിലിന്റെ അദ്ധ്യക്ഷതയിൽ യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ എസ്.രവീന്ദ്രൻ ഭദ്രദീപപ്രകാശനം നടത്തി.യോഗം അസി.സെക്രട്ടറി പി.എസ്.വിജയൻ മുഖ്യപ്രഭാഷണം നടത്തി. കൊറ്റനാട് ശാഖ സെക്രട്ടറി സദാനന്ദൻ,എഴുമറ്റൂർ ശാഖ പ്രസിഡന്റ് സന്തോഷ് സായി എന്നിവർ പ്രസംഗിച്ചു. എഴുമറ്റൂർ, കൊറ്റനാട്,കോട്ടാങ്ങൽ,മുരണി,മേത്താനം,വാലാങ്കര,വലിയകുന്നം ശാഖ ഭാരവാഹികൾ പങ്കെടുത്തു.