തിരുവല്ല: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന തിരുവല്ല കെ.എസ്.എഫ്.ഇ ശാഖയിലെ താത്കാലിക ജീവനക്കാരൻ മരിച്ചു. മതിൽഭാഗം വസന്ത ഭവനിൽ രാമദാസ് ആചാരി (66) അണ് മരിച്ചത്. ഒരാഴ്ചയായി കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ രാവിലെയോടെ മരണം സംഭവിച്ചു. ഭാര്യ: വസന്ത രാമദാസ്. മക്കൾ: രാഹുൽദാസ്, അശ്വതിദാസ്. മരുമക്കൾ: രമേശ് രഘുനാഥ് (അബുദാബി), ശില്പ രാഹുൽ.