പത്തനംതിട്ട: കൊവിഡുമായി ബന്ധപ്പെട്ട സംസ്ഥാന സർക്കാരിന്റെ പ്രതിരോധപ്രവർത്തനങ്ങൾ , മുൻകരുതലുകൾ, ജാഗ്രതാ നിർദ്ദേശങ്ങൾ, എന്നിവ കോർത്തിണക്കി ഉഷാകുമാരി മാടമൺ ഗാനരചനയും സംവിധാനവും നിർഹിച്ച് നിർമ്മിച്ച കരുതൽ ഡോക്യുഫിക്ഷൻ വടശേരിക്കര ഫോറസ്റ്റ് ഐബിയിൽ മന്ത്രി കെ..രാജു പ്രകാശനം ചെയ്തു. രാജു ഏബ്രഹാം എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാകളക്ടർ പി.ബി ന്യൂഹ് മുഖ്യാതിഥി ആയിരുന്നു.കൊവിഡിന്റെ തുടക്കം മുതൽ സംസ്ഥാനസർക്കാരും ജില്ലാ ഭരണകൂടം, തദ്ദേശ ഭരണ സ്ഥാപനങ്ങൾ, ആരോഗ്യ വകുപ്പ് എം.എൽ.എമാർ എം.പിമാർ എന്നിവരുൾപ്പെടെയുള്ള ജനപ്രതിനിധി കളുടെ നേതൃത്വത്തിൽ നടത്തിവന്ന വിവിധ പ്രതിരോധ പ്രവർത്തനങ്ങളും ഡോക്യുഫിക്ഷന് വിഷയമായി. കൂടാതെ പൊതുജനങ്ങൾ പാലിക്കേണ്ട ജാഗ്രത നിർദ്ദേശങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.
പ്രതിരോധ പ്രവർത്തനങ്ങളിൽ അഭിമാനകരമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ച ജില്ലയിൽ നിന്നും നിർമ്മിച്ച കരുതൽ ഡോക്യുഫിക്ഷൻ ജില്ലയുടെമറ്റൊരു സംഭാവനയാണെന്ന് മന്ത്രി കെ രാജു പറഞ്ഞു. റാന്നി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ പി.കെ ജയകുമാർ ശർമ,അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ ഹരികൃഷ്ണൻ,വടശേരിക്കര റേഞ്ച് ഫോറസ്റ്റ് ഓഫീസർ ആർ.വിനോദ്, മറ്റു ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു