പത്തനംതിട്ട: പ്രസവത്തെ തുടര്‍ന്ന് നവജാതശിശു മരിച്ചു. സ്വകാര്യ ആശുപത്രിക്കെതിരെ ബന്ധുക്കൾ പരാതി നൽകി. റാന്നി തോട്ടമണ്‍ സ്വദേശിയായ മോനിഷ (21)യുടെ കുട്ടിയാണ് മരിച്ചത്.
പത്തനംതിട്ടയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന മോനിഷയ്ക്ക്
ഇന്നലെ പുലര്‍ച്ചെ ഒന്നരയോടെ പ്രസവ വേദന അനുഭവപ്പെട്ടതിനേ തുടര്‍ന്ന് ലേബര്‍ റൂമിലേക്ക് മാറ്റി. അല്‍പ സമയത്തിന് ശേഷം പ്രസവം നടന്നു. പിന്നീടാണ് കുട്ടി മരിച്ചുവെന്ന് ബന്ധുക്കളെ അറിയിച്ചത്. ഇതോടെ ഒപ്പമുണ്ടായിരുന്നവര്‍ ബഹളം വച്ചു. പാെലീസ് എത്തി അസ്വാഭാവിക മരണത്തിന് കേസെടുത്തു. മൃതദേഹം കൊവിഡ് പരിശോധനയ്ക്ക് ശേഷം ഇന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം നടത്തും. മോനിഷയെ ഡോക്ടര്‍മാര്‍ കൃത്യസമയത്ത് നോക്കാതിരുന്നതാണ് കുട്ടി മരിക്കാന്‍ ഇടയാക്കിയതെന്ന് ബന്ധുക്കള്‍ പറയുന്നു.