ഓച്ചിറ: ക്ലാപ്പനയിൽ ആരംഭിച്ച കൊവിഡ് 19 സ്രവ പരിശോധന കേന്ദ്രം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.എം ഇക്ബാൽ ഉദ്ഘാടനം ചെയ്തു. വള്ളിക്കാവ് പി.എച്ച്.സിയോട് അനുബന്ധിച്ച പകൽവീട്ടിലാണ് കേന്ദ്രം ആരംഭിച്ചത്. മെഡിക്കൽ ഓഫീസർ ഡോ. ശ്രീകല, ഡോ.ബ്രൈറ്റ്, ഹെൽത്ത് ഇൻസ്പെക്ടർ പ്രദീപ്കുമാർ, ജീവനക്കാർ, ആശാ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.