ksurendran
വിവിധ പാർട്ടികളിൽ നിന്നും ബി.ജെ.പിയിൽ എത്തിയവർക്കുള്ള മെമ്പർഷിപ്പ് വിതരണവും നമോ ഭാരത് സേവ സമിതിയുടെ ആംബുലൻസ് ഉദ്‌ഘാടനവും സംസ്ഥാന പ്രസിഡന്റ്‌ കെ.സുരേന്ദ്രൻ നിർവഹിക്കുന്നു

ഓച്ചിറ: വിവിധ പാർട്ടികളിൽ നിന്നും ബി.ജെ.പിയിൽ എത്തിയവർക്കുള്ള മെമ്പർഷിപ്പ് വിതരണവും നമോ ഭാരത് സേവ സമിതിയുടെ ആംബുലൻസിന്റെ ഉദ്‌ഘാടനവും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ്‌ കെ.സുരേന്ദ്രൻ നിർവഹിച്ചു. പാവുമ്പ ഏരിയസമിതിയുടെ നേതൃത്വത്തിൽ പാലംമൂട് ജംഗ്ഷനിൽ നടന്ന യോഗത്തിൽ ഏരിയ പ്രസിഡന്റ്‌ ശങ്കരൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ശരത് കുമാർ സ്വാഗതം പറഞ്ഞു. ദക്ഷിണ മേഖല പ്രസിഡന്റ്‌ കെ. സോമൻ, ജില്ലാ പ്രസിഡന്റ്‌ ഗോപകുമാർ, ജില്ലാ ജനറൽ സെക്രട്ടറി ശ്രീകുമാർ, ജില്ല വൈസ് പ്രസിഡന്റ്‌ മാലുമേൽ സുരേഷ്, ലത മോഹൻ, ജില്ലാ സെക്രട്ടറി ജിതിൻ ദേവ്, സംസ്ഥാന സമിതി അംഗം ഗോപിനാഥ്, ജില്ലാ സെക്രട്ടറി വെറ്റമുക്ക് സോമൻ, കരുനാഗപ്പള്ളി മണ്ഡലം പ്രസിഡന്റ്‌ കെ.ആർ രാജേഷ്, നേതാക്കളായ കൃഷ്ണൻ, പ്രകാശ് പാപ്പാടി, പ്രതാപൻ, അജയൻ വാഴപ്പള്ളി, സജി മണ്ണരെത്ത്‌, മിനി, രേണുക, ജയ, ശാലിനി രാജീവൻ, ബിനു, കിഷോർ, മോഹനൻ പിള്ള, രാധാകൃഷ്ണ പിള്ള തുടങ്ങിയവർ സംസാരിച്ചു.