chc
ഓച്ചിറ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ സ്ഥാപിച്ച ഡിജിറ്റൽ എക്സ് റേ, ഇ.സി.ജി യൂണിറ്റുകളുടെ ഉദ്ഘാടനം ആർ. രാമചന്ദ്രൻ നിർവഹിക്കുന്നു

ഡിജിറ്റൽ എക്സ് റേ, ഇ.സി.ജി യൂണിറ്റ് ഉദ്ഘാടനം

ഓച്ചിറ : സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ ദീർഘനാളായുള്ള ആവശ്യത്തിന് ബ്ലോക്ക് പഞ്ചായത്തിന്റെ പരിഹാരം. പുതിയ ഡിജിറ്റൽ എക്സ്റേ മെഷീനാണ് 16 ലക്ഷം രൂപ വിനിയോഗിച്ച് ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് യാഥാർത്ഥ്യമാക്കിയത്. പുതിയ ഇ.സി.ജി യൂണിറ്റിന്റെ ഉദ്ഘാടനവും ഇതോടൊപ്പം നടന്നു. നൂറ് കണക്കിന് രോഗികൾ ചികിത്സ തേടിയെത്തുന്ന കേന്ദ്രത്തിൽ മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കുന്നതിന്റെ ഭാഗമായി സ്ഥാപിച്ച പുതിയ സംവിധാനം നാമമാത്ര തുക നൽകി പൊതുജനങ്ങൾക്ക് ഉപയോഗിക്കാം. ആർ. രാമചന്ദ്രൻ എം എൽ എ ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. മജീദ് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപ‌ഞ്ചായത്ത് പ്രസിഡന്റ് ആർ. രാജേഷ്കുമാർ മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്തംഗം കൃഷ്ണകുമാർ സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് ശ്രീദേവി മോഹൻ, അംഗങ്ങളായ ബി. സുധർമ്മ, ജയശ്രീ, ഷെർളി ശ്രീകുമാർ, അൻസർ. എ. മലബാർ, പഞ്ചായത്തംഗം ബാലകൃഷ്ണൻ, ബിഡിഒ ആർ അജയകുമാർ എന്നിവർ സംസാരിച്ചു. ബ്ലോക്ക് സി. എച്ച്. സി മെഡിക്കൽ ഓഫീസർ ഡോ. ഡി. സുനിൽ കുമാർ നവീകരിച്ച യൂണിറ്റുകളുടെ പ്രവർത്തന വിശദീകരണം നടത്തി. എക്സ്-റേ, ഇ. സി. ജി യൂണിറ്റുകൾ എല്ലാ ദിവസവും ഒ.പി സമയത്ത് പ്രവർത്തിക്കും. റേഡിയോഗ്രാഫർ സൂര്യ നേതൃത്വം നൽകും. ഹെൽത്ത് സൂപ്പർവൈസർ ഗോപിനാഥ്, ഹെൽത്ത് ഇൻസ്പെക്ടർ പി. സി മധുകുമാർ, പി. എച്. എൻ. എസ് മിനിമോൾ, പി. എച്ച്. എൻ അനിതാ ദേവി, ആശുപത്രി ജിവനക്കാർ, ആശാ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.

നേത്രരോഗ പരിശോധന ആധുനിക സജ്ജീകരണങ്ങളോടെ

സി .എച്ച്. സി ക്ക് അനുവദിച്ച ഫണ്ട് ഉപയോഗിച്ച് നവീകരിച്ച ആധുനിക സജ്ജീകരണങ്ങളോടു കൂടിയ നേത്രരോഗ പരിശോധന യൂണിറ്റിന്റെയും നവീകരിച്ച ഫിസിയോതെറാപ്പി സെന്ററിന്റെയും പ്രവർത്തനം നിരവധി രോഗികൾ ഉപയോഗിച്ച് വരുന്നു. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ നേത്രരോഗ വിഭാഗത്തിൽ ഓട്ടോ റെഫ്രാക്ടർ മീറ്റർ, എൽ. സി. ഡി മോണിറ്റർ, വിഷൻ ചാർട്ട് തുടങ്ങിയവ ഉപയോഗിച്ചുള്ള പരിശോധനകൾ നടത്തുകയും ആവശ്യമായവർക്ക് കണ്ണടകൾക്ക് കുറിച്ച് നൽകുകയും ചെയ്യുന്നു. ഒപ്ടോമെട്രിസ്റ്റ് ശ്രീജ നേത്രരോഗ വിഭാഗത്തിന് മേൽനോട്ടം വഹിക്കുന്നു.

ഫിസിയോതെറാപ്പിയ്ക്ക് ഫീസ് കുറവാണ്

ബ്ലോക്ക് തലത്തിലുള്ള സെക്കൻഡറി ലെവൽ ഫിസിയോതെറാപ്പി യൂണിറ്റിൽ അൾട്രാസൗണ്ട് തെറാപ്പി , സ്റ്റാറ്രിക്സൈക്കിൾ, ക്വാ ഡ്രൈസെപ് ടേബിൾ, ഞരമ്പുകളുടെ വേദനയ്ക്കും മറ്റു പ്രശ്നങ്ങൾക്കുമുള്ള ടെൻസ്, മസിൽ സ്റ്റിമുലേറ്റർ, മൊയിസ്റ്റ് ഹീറ്റ് മെഷീൻ തുടങ്ങിയ സജ്ജീകരണങ്ങൾ ഉപയോഗിച്ച് ഫിസിയോതെറാപ്പി ആവശ്യമായ രോഗികളുടെ ക്ലേശങ്ങൾ പരിഹരിക്കാൻ ഉപയോഗിക്കുന്നു. നാമമാത്രമായ ഫീസ് മാത്രമേ ഇതിന് ഈടാക്കുകയുള്ളൂ. ഫിസിയോതെറാപ്പിസ്റ്റ് അന്നമ്മ റാണി തോമസ് മേൽനോട്ടം വഹിക്കുന്നു.

കൊവിഡ് 19 പ്രതിരോധത്തിന്റ ഭാഗമായി ആൻറിജൻ, ആർ .ടി .പി .സി .ആർ സ്വാബ് ടെസ്റ്റുകൾ സി .എച്ച് .സി യിൽ നടത്തിവരുന്നു. രോഗികൾ 108 ആംബുലൻസ് സേവനം ഇവിടെ ലഭ്യമാണ്.

വരും വർഷങ്ങളിൽ ആശുപത്രിയിലെ എല്ലാ വിഭാഗങ്ങളിലും ആധുനിക സൗകര്യങ്ങൾ ഏർപ്പെടുത്തി ഓച്ചിറ സി. എച്ച്. സി .യെ സർക്കാർ മേഖലയിലെ ഏറ്റവും മികച്ച ആശുപത്രിയാക്കി സാധാരണക്കാർക്ക് മികച്ച ചികിത്സ ലഭിക്കുന്ന സ്ഥാപനമാക്കി മാറ്റിയെടുക്കുകയാണ് ലക്ഷ്യം

- ഡോ. ഡി. സുനിൽകുമാർ, ബ്ലോക്ക് മെഡിക്കൽ ഓഫീസർ.