aswathi

അഞ്ചൽ: കൊവിഡ് ചികിത്സയിലായിരുന്ന അഞ്ചൽ കോളേജ് ജംഗ്ഷൻ പേഴുവിള വീട്ടിൽ വിഷ്ണുവിന്റെ ഭാര്യ അശ്വതി ഗോപിനാഥ് (26) മരിച്ചു. വെള്ളിയാഴ്ചയാണ് അശ്വതിയെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അമ്മ കൊവിഡ് ബാധിച്ച് ജില്ലാ ആശുപത്രിയിലാണ്. അശ്വതി കരൾ സംബന്ധമായ രോഗത്തിന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നേരത്തേ ചികിത്സയ്ക്ക് പോയിരുന്നു. അവിടെ നിന്ന് കൊവിഡ് ബാധിച്ചെന്നാണ് നിഗമനം. അശ്വതി ഒരു വർഷം മുൻപാണ് വിവാഹിതയായത്.