കൊല്ലം: ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. മർച്ചന്റ്സ് ചേമ്പർ ഒഫ് കൊമേഴ്സ് പ്രസിഡന്റ് ടി.എം.എസ് മണിയുടെ സഹോദരൻ ആനന്ദവല്ലീശ്വരം തോപ്പിൽക്കടവ് ശ്രീനിലയത്തിൽ എസ്. രാധാകൃഷ്ണൻ റെഡ്ഡ്യാർ ടി.എം.എസാണ് (72) മരിച്ചത്.
വെള്ളിയാഴ്ച വൈകിട്ട് ആറരയോടെ ആനന്ദവല്ലീശ്വരം ക്ഷേത്രത്തിന് മുന്നിൽ ഓട്ടോറിക്ഷയ്ക്ക് കാത്തുനിൽക്കവേ അതുവഴി വന്ന ബൈക്ക് ഇടിച്ചുവീഴ്ത്തുകയായിരുന്നു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ ഏഴ് മണിയോടെയായിരുന്നു മരണം.
പിതാവ്: പരേതനായ ടി.എം.എസ് ശ്രീനിവാസ റെഡ്ഡ്യാർ. മാതാവ്: തിരുവെങ്കിടമ്മാൾ, ഭാര്യ: പാർവതി രാധാകൃഷ്ണൻ, മക്കൾ: അജിത് കുമാർ, വിനിതാ രാമകൃഷ്ണൻ. മരുമകൻ: രാമകൃഷ്ണൻ. ചെറുമക്കൾ: രവീണ, വൈശ്യണ.