കൊല്ലം: റോട്ടറി ക്ലബ് ഒഫ് ക്വയിലോൺ ഹെറിറ്റേജിന്റ ആഭിമുഖ്യത്തിൽ കൊല്ലം പുവർഹോമിലെ അന്തേവാസികൾക്ക് ഓണക്കോടി വിതരണം ചെയ്തു. എം. നൗഷാദ് എം.എൽ.എ വിതരണോദ്ഘാടനം നിർവഹിച്ചു. ക്ലബ് പ്രസിഡന്റ് ഡോ. കെ.വി. സനൽകുമാർ അദ്ധ്യക്ഷത വഹിച്ചു. റോട്ടറി അസിസ്റ്റന്റ് ഗവർണർ ജോൺ ഡിസിൽവ,സെക്രട്ടറിയും സ്‌പോൺസറുമായ സലിം നാരായണൻ, ട്രഷറർ എസ്. നാഗരാജ്, സർവീസ് പ്രോജക്ട് ഡയറക്ടർ ബി.എൽ. പ്രശാന്ത്, പുവർ ഹോം സൂപ്രണ്ട് വത്സലൻ എന്നിവർ സംസാരിച്ചു.