പുനലൂർ:എസ്.എൻ.ഡി.പി യോഗം 854-ാംനമ്പർ ഇടമൺ കിഴക്ക് ശാഖായുടെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരുദേവൻെറ 166-ാമത് ഗുരുദേവ ജയന്തി ആഘോഷങ്ങൾ വിവിധ ചടങ്ങുകളോടെ ഇന്ന് ഇടമൺ സത്രം ജംഗ്ഷനിലെ ഗുരു ക്ഷേത്രത്തിൽ നടക്കും.കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ടാണ് ചടങ്ങുകൾ സംഘടിപ്പിച്ചിരിക്കുന്നത്.രാവിലെ 5.30ന് നിർമ്മാല്യം, 7ന് ഉഷ പൂജ, 7.30ന് പതാക ഉയർത്തൽ, 8ന് ഗുരുപൂജ, പ്രാർത്ഥന തുടങ്ങിയ ചടങ്ങുകൾ ശ്രീ ഗൗരവ് തന്ത്രിയുടെ മുഖ്യ കാർമ്മികത്വത്തിൽ നടക്കും.ഭക്ത ജനങ്ങൾ മാസ്കും സാമൂഹിക അകലവും പാലിച്ച് കൊണ്ട് വേണം ലളിതമായ ചടങ്ങുകളിൽ പങ്കെടുക്കേണ്ടതെന്ന് ശാഖാ പ്രസിഡന്റ് വി..കെ.വിജയൻ, സെക്രട്ടറി എസ്.അജീഷ് തുടങ്ങിയവർ അറിയിച്ചു.