കരുനാഗപ്പള്ളി: എസ്.എൻ.ഡി.പി യോഗം ക്ലാപ്പന തെക്ക് 443-ം നമ്പർ ശാഖാ ഓണക്കിറ്റുകൾ വിതരണം ചെയ്തു. ചതയദിനാഘോഷത്തിന്റെ ഭാഗമായി എല്ലാ വീടുകളിലും പീത പതാക കെട്ടിയാണ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത്. ശാഖയിലെ എല്ലാ കുടുംബങ്ങൾക്കും അരി, പലവ്യഞ്ജനങ്ങളും പച്ചക്കറികളും അടങ്ങിയ ഓണകിറ്റുകൾ വിതരണം ചെയ്തു. ശാഖാ മന്ദിരത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ വെച്ച് യൂണിയൻ പ്രസിഡന്റ് കെ..സുശീലൻ, സെക്രട്ടറി എ..സോമരാജൻ, വൈസ് പ്രസിഡന്റ് എസ്.. ശോഭനൻ എന്നിവർ ഓണക്കിറ്റുകൾ വിതരണം ചെയ്തു. ശാഖ പ്രസിഡന്റ് കെ. അശോകൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ജയചന്ദ്രൻ ശാഖ കമ്മിറ്റി അംഗങ്ങളായ രാധാകൃഷ്ണൻ, അശോകൻ, ഷൈൻ, രാജേഷ്, രാഗേഷ്, ധനരാജ്, സന്തോഷ്, സോനു, രവീന്ദ്രൻ, പ്രേകുമാർ എന്നിവർ, പങ്കെടുത്തു.