കൊല്ലം: ജില്ലയിൽ ഇന്നലെ 25 പേർക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്നെത്തിയ രണ്ട് പേർക്കും അന്യസംസ്ഥാനത്ത് നിന്നെത്തിയ ഒരാൾക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ബാക്കി 21 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം വന്നത്.
തിരുവോണ ദിനത്തിൽ 131 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനൊപ്പം 108 പേർ രോഗമുക്തരായി. ഇന്നലെ 67 പേർ രോഗമുക്തരായി. ഇതോടെ കൊവിഡ് ബാധിച്ച് ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 1450 ആയി. കൊല്ലം നഗരത്തിലാണ് ഇന്നലെ ഏറ്റവുമധികം കൊവിഡ് സ്ഥിരീകരിച്ചത്.