ശാസ്താംകോട്ട: മൈനാഗപ്പള്ളി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെറുകിട മത്സ്യ കച്ചവടക്കാർ പട്ടിണിസമരം നടത്തി.ചെറുകിട മത്സ്യ കച്ചവടക്കാരുടെ ജീവിതം ദുസഹമാക്കുന്ന പൊലീസ് നടപടികൾ അവസാനിക്കണമെന്ന് ആവശ്യപ്പെട്ട് തിരുവോണ നാളിൽ സംഘടിപ്പിച്ച പട്ടിണി സമരം കെ.പി.സി. സി സെക്രട്ടറി സി.ആർ മഹേഷ് ഉദ്ഘാടനം ചെയ്തു. പി.എം സെയ്ദ് അദ്ധ്യക്ഷത വഹിച്ച സമരത്തിൽ വൈ.ഷാജഹാൻ ,തോമസ് വൈദ്യൻ, ഉണ്ണി ഇവിനാൽ, എസ്.രഘുകുമാർ, മത്തിൽ സുബൈർ കുട്ടി, വിദ്യാരംഭം ജയമാർ, മധുസൂദനൻ പിള്ള, തടത്തിൽ സലിം, റെജി, അൻസാർ, ജോസ് മത്തായി വിജയൻ, അലിയാര് കുഞ്ഞ്, ജലാൽ സിത്താര, ബിനു വയലിക്കട, മത്സ്യ കച്ചവടക്കാർ തുടങ്ങിയവർ പങ്കെടുത്തു