പുനലൂർ: ഗവ. താലൂക്ക് ആശുപത്രിയിൽ ഒ.പി വിഭാഗത്തിലെ രോഗികളെ പരിശോധിക്കുന്നതിനിടെ ഡോക്ടറുടെ മുറിയിൽ അതിക്രമിച്ച് കയറിയ മദ്ധ്യവയസ്ക്കനെ പുനലൂർ പൊലീസ് കസ്റ്റഡിയിൽ എടുത്തു. നഗരസഭയിലെ കലയനാട് ഗ്രേസിംഗ് ബ്ലോക്ക് സ്വദേശിയായ തോമസാണ് (63) പിടിയിലായത്. ഡ്യൂട്ടി ഡോക്ടർ പുനലൂർ പൊലീസിൽ വിവരം അറിയിച്ചു. തുടർന്ന് സെക്യൂരിറ്റി ജീവനക്കാരും പൊലിസും ചേർന്ന് ജീപ്പിൽ പിടിച്ച് കയറ്റി സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു.