കുണ്ടറ: പെരിനാട് ഗ്രാമപഞ്ചായത്തിൽ കൊവിഡ് വ്യാപനം തടയുന്നതിൽ വീഴ്ച വരുത്തിയവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ തിരുവോണ ദിവസം ഉപവാസ സമരം സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് ഓഫിസിന് മുന്നിൽ നടന്ന സമരം ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാർ ഉദ്ഘാടനം ചെയ്തു.
കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് വിവാഹം നടത്തി ഒരു ഗ്രാമത്തിനെയാകെ ദുരിതത്തിലാക്കിയവർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്ന് ഗോപകുമാർ ആവശ്യപ്പെട്ടു. ഭരണസ്വാധീനം ഉണ്ടെങ്കിൽ എന്തും ആകാമെന്ന നിലപാടിലാണ് പഞ്ചായത്തിലെ സി.പി.എം നേതൃത്വം. അതിന്റ മുഖ്യതെളിവാണ് വെള്ളിമണിൽ നടന്നതെന്നും അദ്ദേഹം പറഞ്ഞു.
വൈകിട്ട് നടന്ന സമാപന സമ്മേളനം ബി.ജെ.പി ദഷിണമേഖലാ വൈസ് പ്രസിഡന്റ് ഗോപകുമാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സമിതി പ്രസിഡന്റ് ഷാജുമോൻ അദ്ധ്യഷത വഹിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ് മഠത്തിൽ സുനിൽകുമാർ, ട്രഷറർ ചിറക്കരകോണം സുരേഷ്, യുവമോർച്ച കുണ്ടറ മണ്ഡലം പ്രസിഡന്റ് സനൽ മുകളുവിള, മഹിളാ മോർച്ച കുണ്ടറ മണ്ഡലം പ്രസിഡന്റ് സന്ധ്യ, പഞ്ചായത്ത് സമിതി സെക്രട്ടറി ഗോപൻ, ഭാരവാഹികളായ ശാന്തുൽ, രാജേഷ്, മധു എന്നിവർ നേതൃത്വം നൽകി.