dyfi-peoples
കൊല്ലം ഈസ്റ്റ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച യുവരോഷം പ്രതിഷേധം

കൊല്ലം: വെഞ്ഞാറമ്മൂട് ഡി.വൈ.എഫ്.ഐ പ്രവർത്തകരെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് കൊല്ലം ഈസ്റ്റ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ യുവരോഷം പരിപാടി സംഘടിപ്പിച്ചു. ഇരവിപുരം വെസ്റ്റ് മേഖലാ കമ്മിറ്റിയിലെ കുന്നത്തുകാവ് യൂണിറ്റിൽ നടന്ന പ്രതിഷേധത്തിൽ ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് ശ്യാംമോഹൻ പങ്കെടുത്തു. ബ്ലോക്ക് കമ്മിറ്റിയുടെ കീഴിൽ നൂറോളം കേന്ദ്രങ്ങളിലായി അഞ്ഞൂറോളം പ്രവർത്തകർ പ്രതിഷേധത്തിൽ പങ്കെടുത്തു.
ഡി.വൈ.എഫ്.ഐ കൊല്ലം ഈസ്റ്റ് ബ്ലോക്ക് സെക്രട്ടറി ടി.പി. അഭിമന്യു, മേഖലാ ഭാരവാഹികളായ അനന്ദവിഷ്ണു, മുഹമ്മദ് റാഫി, സി.പി.എം ലോക്കൽ സെക്രട്ടറി ഷാജി, എൽ.സി അംഗം ഗിരീഷ്, സജീവൻ മേലാച്ചുവിള തുടങ്ങിയവർ നേതൃത്വം നൽകി.