പുത്തൂർ: ഗുരുധർമ്മ പ്രചരണ സംഘം സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുദേവജയന്തി ആഘോഷം പ്രാർത്ഥന ദിനമായി ആചരിച്ചു. സംസ്ഥാന കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ പുത്തൂർ ചൂണ്ടാലിൽ ജയന്തി സന്ദേശ സമ്മേളനം സംഘം സംസ്ഥാന ചെയർമാൻ എഴുകോൺ രാജ് മോഹൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ബി.സ്വാമിനാഥൻ ആദ്ധ്യക്ഷത വഹിച്ചു.ജയന്തി സന്ദേശ ജാഥ മുൻ ജില്ലാ പഞ്ചായത്തംഗം പാത്തല രാഘവൻ ജാഥാ ക്യാപ്റ്റൻ എസ്.ശാന്തിനിക്ക് പീത പതാക കൈമാറി. ബീനുചുണ്ടാലി, ഓടനാവട്ടം എം.ഹരീന്ദ്രൻ, ഉമാദേവി, ക്ലാപന സുരേഷ്, മജീഷ്യൻ വർക്കല മോഹൻ ദാസ് ,എസ്.ശാന്തിനി, അമ്പിളി പട്ടാഴി, കനകമ്മ എന്നിവർ സംസാരിച്ചു..