snd
ശ്രീനാരായണഗുരുദേവ ജയന്തി ആഘോഷങ്ങളുടെ മുന്നോടിയായിഇടമൺ കിഴക്ക് ശാഖയിലെ ഗുരുക്ഷേത്രത്തിൽ പ്രസിഡൻറ് വി.കെ.വിജയൻ പതാക ഉയർത്തുന്നു.ശാഖ സെക്രട്ടറി എസ്.അജീഷ് , മുൻ ശാഖ പ്രസിഡൻറ് ഡി.സുരേന്ദ്രൻ തുടങ്ങിയവർ സമീപം..സമീപം

പുനലൂർ: എസ്.എൻ.ഡി.പി യോഗം പുനലൂർ യൂണിയൻ അതിർത്തിയിലെ ശാഖ യോഗങ്ങളുടെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരുദേവന്റെ 166-ാമത് ജയന്തി ആഘോഷം നടന്നു. പുനലൂർയൂണിയനിലെ ഐക്കരക്കോണം, പുനലൂർ ടൗൺ, നെല്ലിപ്പള്ളി,ചാലിയക്കര, കക്കോട്, വട്ടപ്പട,വിളക്കുവെട്ടം, വാളക്കോട്, മാത്ര,കരവാളൂർ,നരിക്കൽ,പ്ലാത്തറ,ഇളമ്പൽ, വട്ടപ്പട, പ്ലാച്ചേരി, കലയനാട്, വാളക്കോട്,ഇടമൺ പടിഞ്ഞാറ്, ഇടമൺ കിഴക്ക്, ഇടമൺ-34, ആനപെട്ടകോങ്കൽ, ഉറുകുന്ന്, തെന്മല,കഴുതുരുട്ടി, ഇടപ്പാളയം, ആര്യങ്കാവ്, ഇടയം, മണിയാർ, അഷ്ടമംഗലം,കേളൻകാവ്, എരിച്ചിക്കൽ, വിളക്കുപാറ, കരവാളൂർ, കുരുവിക്കോണം, അഗസ്ത്യക്കോട്,കമുകുംചേരി, കാര്യറ, ശാസ്താംകോണം, വന്മള തുടങ്ങിയ നിരവധി ശാഖാ യോഗങ്ങളിലാണ് ജയന്തി ആഘോഷം നടന്നത്. രാവിലെ 7.30ന് ഐക്കരക്കോണം ശാഖയിൽ പ്രസിഡൻറ് എസ്.സുബിരാജും, ഇടമൺ കിഴക്ക് ശാഖയിൽ പ്രസിഡന്റ് വി.കെ.വിജയനും, മാത്രയിൽ പ്രസിഡന്റ് എൻ.രാജനും, ഇളമ്പൽ ശാഖയിൽ പ്രസിഡന്റ് എൻ.സോമസുന്ദരനും, വിളക്കുവെട്ടം ശാഖയിൽ പ്രസിഡന്റ് ബി.അജിയും, ചാലിയക്കര ശാഖയിൽ പ്രസിഡന്റ് ജി.ഗിരീഷ് കുമാരും,നെല്ലിപ്പള്ളി ശാഖയിൽ സെക്രട്ടറി സി.വി.സന്തോഷ്കുമാറും, ഇടമൺ പടിഞ്ഞാറ് ശാഖയിൽ പ്രസിഡന്റ് വി.ദിലീപും, ഇടമൺ-34ശാഖയിൽ പ്രസിഡന്റ് ആർ.രാജേഷും, ഉറുകുന്ന് ശാഖയിൽ യൂണിയൻ പ്രതിനിധി ലാലു മാങ്കോലയ്ക്കലും, തെന്മല ശാഖയിൽ പ്രസിഡന്റ് വിജയകമാരും,കലയനാട് ശാഖയിൽ പ്രസിഡന്റ് അനിൽകുമാർ തുടങ്ങിയ ശാഖ ഭാരവാഹികൾ ഗുരു ക്ഷേത്രങ്ങളിൽ പീത പതാകകൾ ഉയർത്തി.