കുളത്തൂപ്പുഴ: എസ്.എൻ.ഡി.പി യോഗം 1893 ാം നമ്പർ ഭാരതീപുരം പതിനൊന്നാം മൈൽശാഖയിൽ ഗുരുദേവ ജയന്തി ആഘോഷിച്ചു. ചടങ്ങുകൾക്ക് ശാഖാ പ്രസിഡന്റ് മുരളീധരൻ,സെക്രട്ടറി പ്രകാശ്,യൂണിയൻ പ്രതിനിധി
ജയശ്രീ, തുടങ്ങിയവർ നേതൃത്വം നൽകി. എസ്.എൻ.ഡി.പി യോഗം 3367 ാം നമ്പർ ഏഴംകുളംശാഖയിൽ
ശ്രീനാരായണ ഗുരുജയന്തി ആഘോഷങ്ങൾക്ക് ശാഖാ പ്രസിഡന്റ് വിശ്വനാഥൻ,സെക്രട്ടറി വി. എം സജികുമാർ ,
വൈസ് പ്രസിഡന്റ് സുമേഷ് ,സുരേഷ്,കമ്മിറ്റിയംഗങ്ങളായ എസ് എം ജിതിൻ ,എസ് .എം ജീവൻ ,എന്നിവർ നേതൃത്വം നൽകി. എസ്.എൻ.ഡി.പി യോഗം 2816ാം നമ്പർ ചോഴിയക്കോട് ശാഖയിൽ ശാഖാപ്രസിഡന്റ്, പി. അശോകൻ ,
സെക്രട്ടറി കെ .സുരേഷ്,യൂണിയൻ പ്രതിനിധിസുദേവൻ,വൈസ് പ്രസിഡന്റ് വി . സജീവ് ,എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. എസ്.എൻ.ഡി.പി യോഗം 4270 ാം വെട്ടിക്കോട് നമ്പർ ശാഖയിൽ ശാഖാ പ്രസിഡന്റ് ഏരൂർ സുനിൽ,സെക്രട്ടറി പ്രദീപ് കുട്ടൻ കുന്നിൽ, യൂണിയൻ പ്രതിനിധി ശ്രീകൃഷ്ണ അജിത്ത് ,വൈസ് പ്രസിഡന്റ് സത്യാനന്ദൻ ,എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. എസ്.എൻ.ഡി.പി യോഗം 1141ാം നമ്പർ കുളത്തൂപ്പുഴ ശാഖയിൽ ശാഖാ പ്രസിഡന്റ് കെ ദിവാകരൻ,സെക്രട്ടറിഎ .കെ രാധാകൃഷ്ണൻ,യൂണിയൻ പ്രതിനിധി രാജേന്ദ്രപ്രസാദ്, തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.